ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇൻറർലോക്ക് പാത ഉദ്ഘാടനം ചെയ്തു.
പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഇൻറർലോക്ക് പാത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് മുതൽ ആശുപത്രി മുറ്റം വരെ ഇരുവശങ്ങളും കൈവരികളോട് കൂടി മനോഹരമായ ഇൻറർലോക്ക് പാത തയ്യാറാക്കിയത്. ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി ചന്ദ്രമതി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം കെ ഹരിദാസ് ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ ഹേമാംബിക ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ശ്രീയേഷ് , റഹ്മത്ത് എം.ടി പിഎന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ രവീന്ദ്രൻ സ്വാഗതവും ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി വി മഹേഷ് കുമാർ നന്ദിയും പറഞ്ഞു.