ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന, കാർഷിക ഗവേഷണത്തിനും സാംസ്കാരിക പാരമ്പര്യത്തിനും ഏറെ പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് പിലിക്കോട്. നീലേശ്വരം രാജവംശത്തിന്റെ (അള്ളട സ്വരൂപം) പഴയ ഭരണപ്രദേശത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം, നിലവിൽ കാർഷികരംഗത്തെ നൂതന പരീക്ഷണങ്ങളിലൂടെയും ഊർജ്ജ സംരക്ഷണത്തിലൂടെയും ശ്രദ്ധേയമാണ്. 1949-ൽ ആണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. നിരന്തരമായ ബഹുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ മികവുറ്റ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഭരണ സാരഥ്യം വഹിച്ചിരുന്ന ഭരണ കര്‍ത്താക്കള്‍ അനുകരണീയമായ നിരവധി വികസന മാതൃകകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അംഗീകരിക്കപ്പെടുകയും നമ്മെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കിത്തീര്ക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വായിക്കുക