2025 ഡിസംബര്‍ 31 വരെ സാമൂഹൃ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക്‌ വാര്‍ഷിക മസ്റ്ററിംഗിനായി സമയപരിധി 2026 ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
ഹരിതകർമ്മസേനയ്ക്ക് ആരോഗ്യ സുരക്ഷയുടെ കരുതൽ ഒരുക്കി പിലിക്കോട് ഗ്രാമ പഞ്ചായത്തും ഓലാട്ട് കുടുംബാരോഗ്യകേന്ദ്രവും

നാടിൻ്റെ ശുചിത്വത്തിനായി പ്രവർത്തിക്കുന്ന ഹരിതകർമ്മസേനയുടെ ആരോഗ്യസുരക്ഷയ്ക്കായി മാതൃകാ പ്രവർത്തനങ്ങളുമായി പിലിക്കോട് ഗ്രാമ പഞ്ചായത്തും ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രവും.
പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 32 പേർക്കും സുരക്ഷാ സംവിധാനങ്ങളായി ഗ്ലൗസ്, മാസ്‌ക് എന്നിവ വിതരണം ചെയ്തു. അതോടൊപ്പം ത്വക്ക് രോഗവിദഗ്ദ്ധൻ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
ഓലാട്ട് എഫ് എച്ച് സിയിൽ വെച്ചു നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സുരക്ഷാ ഉപകരണങ്ങളുടെ വിതരണം വൈസ് പ്രസിഡൻ്റ് സി.വി. ചന്ദ്രമതി നിർവ്വഹിച്ചു. "ശുചിത്വശീലവും ആരോഗ്യവും " എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. മഹേഷ്കുമാർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം ശ്രീയേഷ് . കെ , ഡോ. അരുൺ. പി.വി എന്നിവർ ആശംസകൾ നേർന്നു. ഓലാട്ട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ
ഡോ :ലിനിജോയ് സ്വാഗതവും
വി ഇ ഒ രജിഷ കൃഷ്ണൻ നന്ദിയും പറഞ്ഞു.

hks