കവചം – ഹീറ്റ് ആക്ഷൻ പ്ലാൻ 2026

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വേനൽക്കാലത്ത് അതിതീവ്രമായ ചൂടും ഉഷ്ണതരംഗങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യവും ജീവിതസുരക്ഷയും ഉറപ്പാക്കുന്നതിനായി പിലിക്കോട് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സമഗ്ര പ്രവർത്തനരേഖയാണ് "കവചം – ഹീറ്റ് ആക്ഷൻ പ്ലാൻ 2026".

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ അതിതീവ്ര ചൂടിന്റെ ആഘാതം കുറയ്ക്കുക, പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുക, കുടിവെള്ള ലഭ്യത ഉറപ്പാക്കുക, ജലസ്രോതസ്സുകൾ സംരക്ഷിക്കുക, ദുര്‍ബല വിഭാഗങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുക, ദീർഘകാല കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നിവയാണ്.

ഇതിനായി ബോധവൽക്കരണ ക്യാമ്പയിനുകൾ, പരിശീലനങ്ങൾ, ഹീറ്റ് അലർട്ട് സംവിധാനം, തണൽപ്പന്തലുകൾ, കുടിവെള്ള കിയോസ്കുകൾ, ആരോഗ്യപരിശോധന, ഹീറ്റ് ക്ലിനിക്കുകൾ, ജലസംഭരണികളുടെ സംരക്ഷണം, വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, മഴവെള്ള സംഭരണം, സൗരോർജ്ജ പ്രോത്സാഹനം, ഹരിത ഇടങ്ങൾ വികസിപ്പിക്കൽ തുടങ്ങിയ ഹ്രസ്വകാല-ദീർഘകാല പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജനപങ്കാളിത്തവും വിവിധ സർക്കാർ വകുപ്പുകളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണവും ഉറപ്പാക്കി നടപ്പാക്കുന്ന ഈ പദ്ധതി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള, സുരക്ഷിതവും സുസ്ഥിരവുമായ ഗ്രാമപഞ്ചായത്ത് സൃഷ്ടിക്കുന്നതിനുള്ള മാതൃകാപരമായ ഇടപെടലാണ്.

 

☀️ ഹീറ്റ് ആക്ഷൻ പ്ലാൻ 2026