ഓപ്പറേഷന്‍ തൂഫാന്‍ 2.0
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ എക്സൈസ് വകുപ്പ് സമഗ്രമായ 100 ദിനകര്‍മ്മപദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതാണ്. എക്‌സൈസ് വകുപ്പിന്‍റെ സമഗ്രലഹരി വിരുദ്ധപരിപാടിയായ മയങ്ങില്ല കേരളം, ഓപ്പറേഷന്‍ തണ്ടര്‍, വിമുക്തി, ഓപ്പറേഷന്‍ തൂഫാന്‍, കൌണ്‍സിലിങ്ങ് /ഡി- അഡിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍, ലഹരിമുക്ത പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള RELACS പദ്ധതി എന്നിവ തദ്ദേശ സ്ഥാപന തലത്തില്‍ കാര്യക്ഷമമായി ഏകോപിപ്പിക്കേണ്ടതുണ്ട്. ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും "സ്പെഷ്യല്‍ തൂഫാന്‍ ഗ്രാമസഭകള്‍" ഒക്ടോബര്‍ 02 നകം വിളിച്ചു ചേര്‍ക്കുന്നതാണ്. പ്രസ്തുത വിവരം ഈ കാര്യാലയത്തില്‍ അറിയിക്കേണ്ടതുമാണ്.
പദ്ധതി സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക