പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഔഗ്യോഗിക വെബ്ബ് സൈറ്റ് I G14037 -പിലിക്കോട് ഗ്രാമപഞ്ചായത്ത് 02-പിലിക്കോട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പ് 28/09/2026 ന് നടക്കും, 01/09/2026 മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
G14037 - പിലിക്കോട് ഗ്രാമപഞ്ചായത്ത് - 2ാം വാര്‍ഡ് (പിലിക്കോട്) ഉപതിരഞ്ഞെടുപ്പ്

September 2, 2026

G14037-002-പിലിക്കോട് നിയോജക മണ്ഡലത്തിലേക്ക് 28.09.2026-ന്‌ നടത്തുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന്‌ 01.09.2026 (ചൊവ്വ) മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്‌.
2. മേല്‍ പറഞ്ഞ നിയോജകമണ്ഡലങ്ങളില്‍ / വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്‌ നടത്തുന്നതിനുള്ള പുതുക്കിയ സമ്മതിദായക പട്ടിക ഇലക്ടറല്‍ രജിസ്ടേഷന്‍ ഓഫീസര്‍ മാര്‍ 19.08.2026 (ബൂധ൯)-ല്‍ അന്തിമമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തി വിവരം സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷനെ ഉടന്‍ അറിയിക്കേണ്ടതാണ്‌.
3. ഈ അറിയിപ്പ്‌ എല്ലാ വരണാധികാരികള്‍ക്കും ലഭിച്ചിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതും തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ ഫാറം-1-ലുള്ള നോട്ടീസ്‌ 03.09.2026 (വ്യാഴം) -ന്‌ ബന്ധപ്പെട്ട വരണാധികാരികള്‍ ചട്ട പ്രകാരം പ്രസിദ്ധികരിച്ചിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തി വിവരം അന്നുതന്നെ ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിക്കേണ്ടതാണ്‌.
4. ഉപതിരഞ്ഞെടുപ്പിന്റെ കാര്യപരിപാടിക്ക്‌ പ്രാദേശികമായ പ്രചാരണം ലഭിക്കുന്നതിനും ഉപതിരഞ്ഞെടുപ്പിന്റെ സുഗമവും നിഷ്ഠക്ഷവും നീതിപ്പൂര്‍വൃകവൃുമായ നടത്തിപ്പിനും ആവശ്യമായ എല്ലാ നടപടികളും ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സ്വീകരിക്കേണ്ടതാണ്‌. 2026 സെപ്റ്റംബര്‍ 28 (തിങ്കള്‍) -ന്‌ ഉപതിരഞ്ഞെടുപ്പ്‌ നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും നിയോജക മണ്ഡലങ്ങളില്‍ / വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ്‌ നടപടികള്‍ക്കെതിരെ ഏതെങ്കിലും കോടതി വിധിയോ വിലക്കോ ഇല്ലെന്ന്‌ ഉറപ്പുവരുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. എന്തെങ്കിലും തടസ്സം നിലവിലുണ്ടെങ്കില്‍ ആ വിവരം എത്രയും വേഗം സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിക്കേണ്ടതാണ്‌.
5. ഈ അറിയിപ്പ്‌ കിട്ടിയാലുടന്‍ ബന്ധപ്പെട്ട വരണാധികാരികള്‍, ഉപജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍. ജില്ലയിലെ പോലീസ്‌ മേധാവി. മോട്ടോര്‍ വാഹന വകുപ്പ്‌ മേധാവി ഇലക്ടറല്‍ രജിസ്ടേഷന്‍ ഓഫീസര്‍മാര്‍, ഉപവരണാധികാരികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ ഒരു യോഗം ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ വിളിച്ചു കൂട്ടേണ്ടതും തിരഞ്ഞെടുപ്പ്‌ പ്രക്രിയ, തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളിലെ നിയമപരിപാലനം എന്നിവ സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌. ഈ യോഗതീയതി കമ്മീഷനെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്‌.
6. പ്രസ്തുത യോഗത്തിനനുബന്ധമായി ഉദ്യോഗസ്ഥരുടെ മാത്രമായ ഒരു യോഗം ചേരേണ്ടതും തിരഞ്ഞെടുപ്പ്‌ നടക്കുന്ന നിയോജകമണ്ഡലങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങള്‍, തിരഞ്ഞെടുപ്പ്‌ പ്രചരണ രംഗത്തും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം, മാതൃകാ പെരുമാറ്റ ചട്ടപാലനം, ആന്റി ഡിഫെയ്സ്റെന്റ്‌ പ്രവര്‍ത്തനം, സ്ഥാനാര്‍ത്ഥികളുടെ ചെലവിന്മേലുള്ള നിരീക്ഷണം മുതലായ വിഷയങ്ങള്‍ അവലോകനം ചെയ്യേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കുകയും ചെയ്യേണ്ടതാണ്‌.
7. ഉപതിരഞ്ഞെടുപ്പായതിനാല്‍ ജില്ലകളിലെ മാതൃകാ പെരുമാറ്റചട്ടപാലനം, ആന്റി ഡിഫെയ്സ്സെന്റ്‌ പ്രവര്‍ത്തനങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ ചെലവിന്മേലുള്ള നിരീക്ഷണം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അതത്‌ വരണാധികാരികളിലും അതുമായി ബന്ധപ്പെട്ട എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിലും നിക്ഷിപ്തമായിരിക്കും. ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ പൊതു നിരീക്ഷകനായും പ്രവര്‍ത്തിക്കേണ്ടതാണ്‌. ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസധികാരികള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കേണ്ടതും ആവശ്യകത പരിശോധിച്ചു ആന്റി ഡീഫെയ്‌സ്പെന്റ്‌ സ്കോഡ്‌ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്‌. അത്തരം സ്കോഡുപോലുള്ള മറ്റ്‌ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അതിന്‌ കമ്മീഷന്റെ അംഗീകാരം കൂടി വാങ്ങേണ്ടതാണ്‌.
8. വരണാധികാരികള്‍ക്ക്‌ സ്വന്തമായി ഓഫീസ്‌ വാഹനമില്ലാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാഹനം തിരഞ്ഞെടുപ്പ്‌ ആവശ്യങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കേണ്ടതാണ്‌.
9. 1995-ലെ കേരള മുനിസിപ്പാലിറ്റി (തിരഞ്ഞെടുപ്പ്‌ നടത്തിപ്പ്‌) ചട്ടങ്ങളും 1995-ലെ കേരള പഞ്ചായത്ത്‌ രാജ്‌ (തിരഞ്ഞെടുപ്പ്‌ നടത്തിപ്പ്‌) ചട്ടങ്ങളും പ്രകാരം ഗ്രാമപഞ്ചായത്ത്‌ നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന്‌ രണ്ടായിരം രൂപയും (2,000/-), ബ്ലോക്ക്‌ പഞ്ചായത്ത്‌ നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന്‌ നാലായിരം രൂപയും (4,000/- ) ജില്ലാ പഞ്ചായത്ത്‌ നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന്‌ അയ്യായിരം രൂപയും (5,000/-), മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ മത്സരിക്കുന്നതിന്‌ നാലായിരം രൂപയും (4000/-), മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മത്സരിക്കുന്നതിന്‌ അയ്യായിരം രൂപയും (5,000/-) ആണ്‌ സ്ഥാനാര്‍ത്ഥികള്‍ നിക്ഷേപതുകയായി കെട്ടിവെക്കേണ്ടത്‌. എന്നാല്‍ പട്ടികജാതിയിലോ പട്ടികവര്‍ഗ്ഗത്തിലോപെട്ട സ്ഥാനാര്‍ത്ഥികളുടെ സംഗതിയില്‍ കെട്ടിവെക്കേണ്ട തുക അങ്ങനെയുള്ള നിയോജകമണ്ഡലത്തിലേയ്ക്ക്‌ നിശ്ചയിച്ചിട്ടുള്ള തുകയുടെ അന്‍പത്‌ ശതമാനം ആയിരിക്കുന്നതാണ്‌. കെട്ടിവയ്യേണ്ട തുക 8443-civil deposits -- 121 ~ deposits in connection with election - 94 - deposits made by candidate for Panchayat /8443 ~ 121 -95-deposits made by candidate for municipality എന്നീ അതത്‌ ശീര്‍ഷകങ്ങളിലെ ട്രഷറി നിക്ഷേപമായോ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയ രസീത്‌ ഹാജരാക്കിയോ നിക്ഷേപതുക നേരിട്ട്‌ വരണാധികാരിയുടെ പക്കല്‍ ഏല്ലിച്ചോ നിക്ഷേപിക്കാവുന്നതാണ്‌.

byelection