പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഔഗ്യോഗിക വെബ്ബ് സൈറ്റ് I G14037 -പിലിക്കോട് ഗ്രാമപഞ്ചായത്ത് 02-പിലിക്കോട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പ് 28/09/2026 ന് നടക്കും, 01/09/2026 മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
പിലിക്കോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചക്കഫെസ്റ്റ് സംഘടിപ്പിച്ചു.

പിലിക്കോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിൻ്റെ നേതൃത്വത്തിൽ 2026 ജൂൺ 8ന്  സി ഡി എസ് പരിസരത്ത് വച്ച് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.  ചെയർപേഴ്സൺ ശ്രീമതി ശാന്ത പിയുടെ അധ്യക്ഷതയിൽ നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്   ശ്രീ ഇ  കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഗീത ടി ടി സ്വാഗതം പറഞ്ഞു.18 വാർഡുകളിൽ  ചക്ക വിഭവങ്ങൾ എത്തിച്ച് പ്രദർശനവും, വിപണനവും നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം കെ ഹരിദാസ്, എൻ രവീന്ദ്രൻ, പഞ്ചായത്ത്‌ സെക്രട്ടറി വി മധുസൂദനൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി പി അരവിന്ദൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ സി ഡി എസ്, എ ഡി എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ,  സപ്പോർട്ടിംഗ് സ്റ്റാഫുകൾ പരിപാടിയിൽ  പങ്കെടുത്തു.

chakka