പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്ബ് സൈറ്റ് | കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി അടച്ച തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 31/12/2026 വരെ ദീർഘിപ്പിച്ചു.
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി അടച്ച തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ 31/12/2026 വരെ സമയം ദീർഘിപ്പിച്ചു.

October 24, 2026

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി അടച്ച തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചത് – സംബന്ധിച്ച്.
കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച സ.ഉ.(സാധാ) നം.1980/2026/LSGD തീയതി 23.10.2026 പ്രകാരം, 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്കിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അടച്ചവരിൽ, 01.08.2024 മുതൽ പ്രാബല്യത്തിലുള്ള പുതുക്കിയ നിരക്കിനേക്കാൾ അധികമായി തുക അടച്ചിട്ടുള്ളവർക്ക് അധികമായി ഈടാക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 31.12.2026 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
ആയതിനാൽ, അർഹതയുള്ള പിലിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ അപേക്ഷകർ അധികമായി അടച്ച തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷകൾ കെ-സ്മാർട്ട് മുഖേന 31.12.2026-നകം സമർപ്പിക്കേണ്ടതാണ്.
പ്രത്യേകം ശ്രദ്ധിക്കുക: റീഫണ്ട് അപേക്ഷ സമർപ്പിക്കുന്നതിന് 31.12.2026-ന് ശേഷം ഇനി അവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

permit refund