പിലിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്ബ് സൈറ്റ് | കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി അടച്ച തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 31/12/2026 വരെ ദീർഘിപ്പിച്ചു.
പി.എം സ്വാനിധി (PM SVANidhi) വായ്പയ്ക്ക് അപേക്ഷിക്കാം

October 24, 2026

നഗര മേഖലകളിലെ തെരുവ്‌ കച്ചവടക്കാരുടെ ഉപജീവന സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ടുള്ള പി.എം സ്വാനിധി പദ്ധതി സെന്‍സസ്‌ ടൌണുകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥന നോഡല്‍ ഏജന്‍സി കുടുംബശ്രീ ആണ്‌. അര്‍ഹരായ വഴിയോര കച്ചവടക്കാര്‍ക്കു മേല്‍ പറഞ്ഞ പഞ്ചയാത്തുമായി ബന്ധപെട്ടു അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. ഒന്നാം ഘട്ടം: ₹15,000,രണ്ടാം ഘട്ടം: ₹25000,മുന്നാം ഘട്ടം: ₹50,000എന്നി മൂന്ന്‌ ഘട്ടങ്ങളിലായി വായ്യ ലഭിക്കും. പഞ്ചായത്തുകളില്‍ ലഭ്യമാകുന്ന അപേക്ഷകള്‍ പരിശോധിച്ചു അപ്പ്രുവ്‌ ചെയ്യേണ്ട ചുമതല ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കാണ്‌. കാഞ്ഞങ്ങാട്‌ ബ്ലോക്കില്‍ അജാനൂര്‍, പള്ളിക്കര, ഉദുമ കാസറഗോഡ്‌ ബ്ലോക്കില്‍ ചെമ്മനാട്‌, ചെങ്കള, കുമ്പള, മധൂര്‍ ,മൊഗ്രാല്‍ പുത്തൂര്‍ മഞ്ചേശ്വരം ബ്ലോക്കില്‍ മഞ്ചേശ്വരം, മഠഗല്‍പാടി, നീലേശ്വരം ബ്ലോക്കില്‍ പിലിക്കോട,തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളിലാണ്‌ പദ്ധതി നടപ്പിലാക്കുക.

PMS